..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Cehnnamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا

Monday, April 23, 2012

എം.എഫ്.ഹുസൈന്‍ ചിത്രരചനാ മല്‍സരത്തിന് പ്രവാസി ചിത്രകാരനായ ഫിറോസ് നേതൃത്വം നല്‍കും

ജിദ്ദ: ഇസ്ലാഹിയ അസോഷിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ലോക പ്രശസ്ത ചിത്രകാരനായ യശശരീരനായ എം.എഫ്.ഹുസൈന്‍ ചിത്രരചനാ മല്‍സരത്തിന് പ്രവാസി ചിത്രകാരനായ ഫിറോസ് നേതൃത്വം നല്‍കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍  പി.കെ.അബ്ദുല്‍ ഹമീദ് അറിയിച്ചു. ഖത്തറിലുണ്ടായിരുന്ന തന്‍്റെ അമ്മാവന്‍ മുഖേന എം.എഫ്.ഹുസൈനിന് താന്‍ വരച്ച ചിത്രങ്ങള്‍ കാണിച്ച് കൊടുത്തിരുന്നു. തന്‍്റെ ചിത്രങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ച എം.എഫ്.ഹുസൈന്‍ അദ്ദേഹവുമായുള്ള കൂടിച്ചേരലിന് സമയവും നിശ്ചയിച്ചിരുന്നുവെങ്കിലും പെടുന്നനെ രോഗം മൂര്‍ച്ചിച്ചതിനാല്‍ ലണ്ടനിലേക്ക് ചികില്‍സാര്‍ത്ഥം പോയതോടെ ആ മഹാനെ നേരില്‍ കാണാനുള്ള തന്‍്റെ ചിരകാലാഭിലാഷം പൂവണിയാതെ പോയി. എങ്കിലും ഇസ്ലാഹിയ അസോഷിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ എം.എഫ്.ഹുസൈന്‍ ചിത്രരചനാ മല്‍സരത്തിന് നേതൃത്വം കൊടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫിറോസ് പറഞ്ഞു.


വളര്‍ന്ന് വരുന്നു കൊച്ചു കലാകാരന്മാരെ കണ്ടത്തൊന്‍ ഈ മല്‍സരത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തനിക്ക് ചെറുപ്പത്തില്‍ നഷ്ടപ്പെട്ടത് തന്‍്റെ കൊച്ചനുജന്‍മാര്‍ക്ക് നല്‍കണമെന്ന അതിയായ ആഗ്രഹമുണ്ടെന്നും ഫിറോസ് പറഞ്ഞു. കുട്ടികളുടെ രചനകളിലൂടെ അവരില്‍ ഒളിഞ്ഞിരിക്കുന്ന ചിത്രരചനാ വൈഭവം കണ്ടത്തൊന്‍ കഴിയും.
രജിസ്ട്രേഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍  വി.കെ.ഇസ്മായില്‍ 056 110 9148, ഷമീം 050 731  0062,  എന്നിവരുമായി ബന്ധപ്പെടുകയോ competitionpainting@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യുക.

No comments:

Post a Comment