ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ അസോസിയേഷന്‍ ജിദ്ദ ഘടകം എല്‍ കെ ജി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 'എം എഫ് ഹുസൈന്‍ പെയിന്റിംഗ് മത്സരം' നടത്തുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ ...
സ്ഥലം: ബഡ്സ് ആന്‍റ് ബ്ലോസ്സംസ് സ്കൂള്‍ ഖാലിദ് ബിന്‍ വലീദ് റോഡ് ജിദ്ദ
സമയം: May 04, 2012 വെള്ളി വൈകുന്നേരം 4.00 മുതല്‍
നിയമാവലി

എം.എഫ് ഹുസൈന്റെ സ്മരണാര്‍ത്ഥം പെയിന്റിംഗ് മത്സരം
News added on : Thursday, April 12, 2012 1:47 PM hrs IST
ജിദ്ദ: വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ സ്മരണാര്‍ത്ഥം ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ എല്‍കെജി മുതല്‍ പത്ത് വരെയുള്ള കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു. മെയ് നാലിന് ബഡ്‌സ് ആന്‍ഡ് ബോസം സ്‌കൂള്‍ അങ്കണത്തിലാണ് മത്സരം. എല്‍കെജി, യുകെജി കുട്ടികള്‍ ക്രയോണ്‍, പെന്‍സില്‍ എന്നിവയും ഒന്ന്, രണ്ട് ക്ലാസുകളിലുള്ളവര്‍ കളര്‍ പെന്‍സിലും 3-5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ വാട്ടര്‍ കളര്‍, പെന്‍സില്‍ എന്നിവയും ആറ് മുതല്‍ പത്ത് വരെയുള്ളവര്‍ വാട്ടര്‍ കളറും കൊണ്ടുവരേണ്ടതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. സമ്മാനദാനം അന്നേ ദിവസം തന്നെ നടക്കുമെന്ന് കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഇബ്രാഹിം ശംനാട്, ഷമീം ചേന്ദമംഗല്ലൂര്‍ , വി.കെ. ഇസ്മായില്‍ , സാലിഹ് കട്ടുപ്പാറ, പി.കെ. അബ്ദുല്‍ ഹമീദ്, ഗഫൂര്‍ പാഴൂര്‍ , സി.എച്ച് അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു. വിവരങ്ങള്‍ക്ക്: 0561109148, 050 2716471, 0507310062. ഇമെയില്‍ : competitionpainting@gmail.com
Post comment on this news
No comments:
Post a Comment