മാഞ്ഞു മാസ്റ്റര്‍ ഇനി ഓര്‍മ്മ!.
ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര് മാഞ്ഞു മാസ്റ്റര്‍ നിര്യാതനായി. ഇന്നലെ വൈകിട്ട് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. രാവിലെ ചേന്ദമംഗല്ലൂരില്‍ ജനാസ നമസ്കാരം നടന്നു. ഉച്ചക്ക് ശേഷം സ്വദേശമായ കണ്ണൂരിലെ ഉളിയില്‍ ജുമാമസ്ജിദ് ഖബസ്ഥാനില്‍ ഖബറടക്കും.
==============================================================================
കറുത്തുമെലിഞ്ഞ്നീണ്ട, കുട്ടികളുടെ പേടിസ്പനമായിരുന്ന ഒരാള്‍ തീഷ്ണമായ ദൃഷ്ടികളുമായി ആദ്യമായി പരിചയപ്പെടുത്തുമ്പോൾ എട്ടാംക്ളാസിലെ ബ്ളാക്ക്ബോർഡിൽ എന്തോ എഴുതി ...പിന്നെ ഡസ്ററ്റർ കൊണ്ട് അത് മായ്ച്ചു..... ..ശ്വാസമടക്കി നിരീക്ഷിക്കുന്ന കുട്ടികളോട് ഒരു ചോദ്യം: " ഇപ്പോൾ ബോർഡിൽ എന്താണ് സംഭവിച്ചത്?"...അല്പനേരം നിശ്ശബ്ദത. ........പിൻബെഞ്ചിൽ നിന്ന് ഒരു കുട്ടി തല ഉയർത്താതെ പതുക്കെ പറഞ്ഞു..." മാഞ്ഞു പോയി"...പൊട്ടിച്ചിരിച്ചുകൊണട് മാഷ് ഉത്തരം പറഞ്ഞവനെ പിടികൂടി......കയ്യിലുള്ള കണ്ണിച്ചൂരൽ ഉയർന്നുതാഴുന്നത് കാണാൻ ശ്വാസമടക്കിപ്പിടിച്ചിരുന്ന ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാഷ് കീശയിൽ കൊളുത്തിയ ഹീറോ പേന വിറപൂണ്ടുനിൽക്കുന്ന കുട്ടിക്കു സമ്മാനിച്ചു...! ദീർഘനിശ്വാസങ്ങളുടെ ഒരു ഇടവേള കഴിഞ്ഞപ്പോൾ മാഷ് പറഞ്ഞു. ...
" Without പോയി is my name"....
അല്പനേരം നിശ്ശബ്ദത. .പിന്നീട് ക്ളാസ് ഒന്നടങ്കം പൊട്ടിച്ചിരിച്ചു..മാഷിനോടൊ പ്പം.
പ്രിയപ്പെട്ട ഞങ്ങളുടെ മാഞ്ഞു മാഷേ....ഈ ലോകത്തുനിന്ന് മാഞ്ഞുപോയെങ്കിലുംഅല്ലാഹു നമ്മെ വീണ്ടും അവന്റെ സ്വര്‍ഗ്ഗത്തില്‍ ഒന്നിച്ചു ചേര്‍ക്കുമാറാകട്ടെ..ആമീന്‍
ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര് മാഞ്ഞു മാസ്റ്റര്‍ നിര്യാതനായി. ഇന്നലെ വൈകിട്ട് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. രാവിലെ ചേന്ദമംഗല്ലൂരില്‍ ജനാസ നമസ്കാരം നടന്നു. ഉച്ചക്ക് ശേഷം സ്വദേശമായ കണ്ണൂരിലെ ഉളിയില്‍ ജുമാമസ്ജിദ് ഖബസ്ഥാനില്‍ ഖബറടക്കും.
==============================================================================
കറുത്തുമെലിഞ്ഞ്നീണ്ട, കുട്ടികളുടെ പേടിസ്പനമായിരുന്ന ഒരാള്‍ തീഷ്ണമായ ദൃഷ്ടികളുമായി ആദ്യമായി പരിചയപ്പെടുത്തുമ്പോൾ എട്ടാംക്ളാസിലെ ബ്ളാക്ക്ബോർഡിൽ എന്തോ എഴുതി ...പിന്നെ ഡസ്ററ്റർ കൊണ്ട് അത് മായ്ച്ചു..... ..ശ്വാസമടക്കി നിരീക്ഷിക്കുന്ന കുട്ടികളോട് ഒരു ചോദ്യം: " ഇപ്പോൾ ബോർഡിൽ എന്താണ് സംഭവിച്ചത്?"...അല്പനേരം നിശ്ശബ്ദത. ........പിൻബെഞ്ചിൽ നിന്ന് ഒരു കുട്ടി തല ഉയർത്താതെ പതുക്കെ പറഞ്ഞു..." മാഞ്ഞു പോയി"...പൊട്ടിച്ചിരിച്ചുകൊണട് മാഷ് ഉത്തരം പറഞ്ഞവനെ പിടികൂടി......കയ്യിലുള്ള കണ്ണിച്ചൂരൽ ഉയർന്നുതാഴുന്നത് കാണാൻ ശ്വാസമടക്കിപ്പിടിച്ചിരുന്ന
" Without പോയി is my name"....
അല്പനേരം നിശ്ശബ്ദത. .പിന്നീട് ക്ളാസ് ഒന്നടങ്കം പൊട്ടിച്ചിരിച്ചു..മാഷിനോടൊ
പ്രിയപ്പെട്ട ഞങ്ങളുടെ മാഞ്ഞു മാഷേ....ഈ ലോകത്തുനിന്ന് മാഞ്ഞുപോയെങ്കിലുംഅല്ലാഹു നമ്മെ വീണ്ടും അവന്റെ സ്വര്‍ഗ്ഗത്തില്‍ ഒന്നിച്ചു ചേര്‍ക്കുമാറാകട്ടെ..ആമീന്‍
No comments:
Post a Comment