..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Cehnnamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا

Thursday, December 29, 2011

ചേന്നമംഗലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ ജമാല്‍ മലപ്പുറം സ്മാരക എന്‍ഡോവ്മെന്‍റ് വിതരണ ഉദ്ഘാടനം

കടപ്പാട് : http://www.cmronweb.com/pages/news11/page53.htm#arifali

T Arifali & O abdurahiman

ചേന്ദമംഗലൂര്‍: ചേന്നമംഗലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ നടന്ന ജമാല്‍ മലപ്പുറം സ്മാരക എന്‍ഡോവ്മെന്‍റ് വിതരണ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി നിര്‍വഹിച്ചു. ഖുര്‍ആന്‍ വിഞ്ജാനീയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ജമാല്‍ മലപ്പുറത്തിന്‍റെ പേരില്‍ അദേഹത്തിന്‍റെ ശിഷ്യന്മാര്‍ ഏര്‍പ്പെടുത്തിയതാണ് ജമാല്‍ മലപ്പുറം എന്‍ഡോവ്മെന്‍റ് അവാര്‍ഡ്‌.., .ഖുര്‍ആനെ അഗാധമായി സ്നേഹിക്കുകയും ഖുര്‍ആനെതിരായ സഖലിതങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത അതുല്ല്യ പ്രതിഭയായിരുന്നു ജമാല്‍ മലപ്പുറം എന്നും യുവതലമുറ ഈ ദൌത്യം ഏറ്റെടുക്കണമെന്നും അദേഹം പറഞ്ഞു.

ഖുര്‍ആന്‍ വിഞ്ജാനീയങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥാപനത്തില്‍ നടത്തിയ മത്സരത്തില്‍ വിജയികളായ പി.പി ജുമാന, അസ്ലഹ്,എന്‍.പി ജുമാന, സി.കെ ആയിഷ, എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ അമീര്‍ ചടങ്ങില്‍ വിതരണം ചെയ്തു. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ഐ.പി.എച്ച് ജനറല്‍ എഡിറ്റര്‍ വി.കെ കബീര്‍, ഡോ. പി. മുഹമ്മദ്‌ ഇസ്ഹാഖ്, പി.ടി കുഞ്ഞാലി മാസ്റ്റര്‍, പി.കെ അബ്ദുറസാഖ്‌ എന്നിവര്‍ ജമാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി അബ്ദുറഹിമാന്‍ രചിച്ച ജമാല്‍ അനുസ്മരണ കവിത യുസ്ര്‍ പയ്യനാട് ആലപിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പെരുമയില്‍ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. എം.റഹ്മത്തുള്ള സ്വാഗതവും, ഇ.എന്‍ അബ്ദുറസാഖ്‌ നന്ദിയും പറഞ്ഞു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ നിന്ന് 2010-11 അധ്യയന വര്‍ഷത്തില്‍ എം.എ അറബിക്കില്‍ ഒന്നാം റാങ്ക് നേടിയ ഇസ്‌ലാഹിയ കോളേജ് അദ്ധ്യാപകന്‍ പി.ടി. അബ്ദുല്‍ ഗഫൂറിനെ ചടങ്ങില്‍ ആദരിച്ചു.
T Arifali

No comments:

Post a Comment