..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Cehnnamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا..........................welcome to Chennamangallur Islahiya Alumni Jeddah..........................ചേന്ദമംഗല്ലൂര്‍‍ ഇസ്ലാഹിയ അലുംനി ജിദ്ദ ചാപ്റ്റര്‍ ബ്ലോഗിലേക്ക് സ്വാഗതം..........................أهلاً بكم إلى موقعنا

Friday, March 11, 2011

ഷംസുവിന് വേണം നമ്മുടെ സാന്ത്വനസ്പര്‍ശം

ഷംസുദ്ദീനെ ഓര്‍ക്കുന്നുവോ? ഇസ്ലാഹിയയില്‍ ചിരിയോടെ മാത്രം നമ്മള്‍ കണ്ടിട്ടുള്ള ഒരു കുഞ്ഞുമുഖം... ഇസ്ലാഹിയയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ കഴിവുറ്റ പ്രതിഭ... തുടര്‍ന്ന് മാധ്യമം കുടുംബത്തില്‍ അംഗമായി... അതിനിടെ കാലിക്കറ്റ് വാഴ്സിറ്റിയില്‍ എം.സി.ജെ പഠനം.

ഏറെക്കൊതിച്ച് എത്തിപ്പെട്ട പത്രജോലിയിലെ വിഷമങ്ങളാണ് ഭാഗ്യം തേടി നാടുവിടാന്‍ പ്രേരിപ്പിച്ചതവനെ  അറബി നാട്ടിലേക്ക് പറന്നു, ദുബായി എംപോസ്റ്റില്‍ പി.ആര്‍.ഒ ആയി ജോലി നോക്കവെ  തലവേദനയും കാഴ്ച മങ്ങലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരു വൃക്കകളും തകരാറിലാണെന്നറിയുന്നത്.

നാട്ടില്‍ മടങ്ങിയെത്തി ചികില്‍സകള്‍ക്കൊരുങ്ങുമ്പോഴേക്കും തീരെ കിടപ്പിലായിപ്പോയി ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് ചെയ്യുന്നു...മാസത്തില്‍ ഇരുപതിനായിരത്തിലേറെ രൂപ ആ ഇനത്തില്‍ മാത്രം വേണം. വൃക്ക നല്‍കാന്‍ ഷംസുവിന്റെ സഹോദരി സന്നദ്ധയാണ്. ശസ്ത്രക്രിയക്കും തുടര്‍ ചിലവുകള്‍ക്കും
അഞ്ചുലക്ഷത്തോളം രൂപ കണ്ടെത്തണം. മിക്കവാറും രണ്ടു മാസത്തിനകം മാറ്റിവെക്കല്‍ ശാസ്ത്ര ക്രിയ നടക്കുമായിരിക്കും.


ഇത്രയുമാണ് ഞങ്ങളറിഞ്ഞ വിവരങ്ങള്‍....ഇനി എന്തു ചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കണം.ഷംസു വീണ്ടും നമുക്കൊപ്പം ഓടിയെത്തണമെന്നും കളി ചിരി പറയണമെന്നും നമ്മളുറപ്പിക്കണം....

ഷംസുവിനെ നമ്മളാല്‍ കഴിയുന്ന വിധം സഹായിക്കാന്‍ അലുംനി തീരുമാനിച്ചിരിക്കുന്നു; താങ്കളുടെ വിഹിതം എത്രയായാലും അറിയിക്കുക... കൂടാതെ താങ്കളുടെ പരിചയ വൃത്തത്തിലുള്ള മനുഷ്യ സ്നേഹികളെയും ഇതില്‍ പങ്കാളിയാക്കാന്‍ ശ്രമിക്കുക..

താങ്കളുടെ ഓഫര്‍ islahiyaalumnijeddah@gmail.com  / shameemvk@hotmail.com എന്ന വിലാസത്തിലോ ഇമെയില്‍ ചെയ്യുമല്ലോ.. അതല്ലെങ്കില്‍ ഷംസുവിന്റെ ഭാര്യ മുനീറയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് മട്ടന്നൂര്‍ ശാഖയിലുള്ള SB അക്കൌണ്ടിലേക്ക് (Account No. 16340100007576) പണം നിക്ഷേപിക്കാവുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0507310062 (ഷമീം) എന്ന നമ്പരില്‍ എന്നെ വിളിക്കാവുന്നതാണ്.